സങ്കീര്‍ത്തനങ്ങള്‍
കാമോദാരി-ആദിതാളം

പല്ലവി
തിരുച്ചെവി ചായിക്കേണമേ ദരിദ്രനാമെന്‍
കരച്ചിലും നീ കേട്ടി ടേണമേ-

അനുപല്ലവി

പരത്തിന്‍ ദൂതരിന്‍ പാട്ടുകള്‍
പെരുത്ത മോദമായ് കേട്ടിടും
പെരുത്തുയര്‍ന്ന ക്രിസ്തേശുവേ
നിറഞ്ഞ സങ്കടമാകയാല്‍-തിരു

ചരണങ്ങള്‍

1
ശരണമെന്നു നിന്‍മുന്‍വീഴുന്നേന്‍
പരനേ എന്നെ
ഒരിക്കലും നീ കൈവെടിയല്ലേ
ഓരോ ദിനവും
ഇരുന്നു ഞാന്‍ കര ഞ്ഞീടുന്നിതാ
തുറന്നു ഞാന്‍ പറ ഞ്ഞീടുന്നിതാ
ഉരുക്കമുള്ള എന്‍ നായകാ
പൊറുക്കുകെന്‍ പിഴയാകവേ-തിരു
2
നിലവിളിക്കുന്നേന്‍ അടിയന്‍
നീ കേള്‍ക്കണമേ!
വലിയവനാമെന്‍ തമ്പുരാനേ!
നിലയില്ലയ്യോ!
അലയുവാന്‍ നിന്‍ അടിയനെ
അകലെ ഓടിച്ചീടരുതേ
സ്ഥലത്തില്‍ വന്നെന്‍ ജപത്തിനു
ഫലം നീ കല്പിച്ചിടണമേ- തിരു
3
നിനക്കു തുല്യം ദൈവങ്ങളില്ലേ
നിന്‍ ക്രിയയെല്ലാം
നിനച്ചറിവാന്‍ ബുദ്ധിമാനില്ലേ
മന്നവനീശോ
മസ്സലിഞ്ഞീടേണം പരാ!
അനുഗ്രഹിച്ചീടേണം പരാ!
അനര്‍ത്ഥ നാളായിതേ പരാ!
നിനക്ക ഭയം വീഴു ന്നിതാ- തിരു
4
പെരുത്തു പാപവ്യാധിയെന്നുള്ളില്‍
നിന്‍ നന്മകള്‍ക്കു
ഒരിക്കലും ഞാന്‍യോഗ്യനല്ലയ്യോ
എന്‍ രക്ഷിതാവേ
പെരുത്ത തിന്മയാലിതാ
വരുത്തമുള്ളോരടിയനെ
നിറുത്തി നിന്‍ മുന്‍വരും വരെ
കരത്തിനാല്‍ താങ്ങീടണമേ
(മോശവത്സലം)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox