‘Now the day is over’
തീര്‍ന്നു പകല്‍ക്കാലം രാവണയുന്നു
കൂരിരുളിന്‍ ഛായ വാനം മൂടുന്നു
2
താരകഗണങ്ങള്‍ മിന്നുന്നോരോന്നായ്
സൃഷ്ടിഗണമാകെ ഉറക്കത്തിലായ്
3
ക്ഷിണിച്ചോനു യേശു! സ്വസ്ഥംനല്‍കുക
നിദ്രയാലെന്‍ കണ്‍കള്‍വേഗം മൂടുക
4
രാമുഴുവനുംനിന്‍ദൂതര്‍ കാക്കട്ടെ
ചിറകവരെന്മേല്‍ വിരിച്ചീടട്ടെ.
5
സൂര്യോഗയത്തോടെ ഞാന്‍ ഉണരട്ടെ
നിന്‍റെ ദൃഷ്ടിയില്‍ ഞാന്‍ ശുദ്ധനാകട്ടെ
6
താതനു മഹത്വം സുതനുമെന്നും
ആത്മനും അവ്വണ്ണം ഉണ്‍ടാകട്ടെന്നും

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church