ഏകതാളം

തുണയെനിക്കേശുവാം കുറവിനിയില്ലതാല്‍
അനുദിനം തന്‍ നിഴലിന്‍ മറവില്‍ വസിച്ചിടും ഞാന്‍
1
അവനെന്‍റെ സങ്കേതവും അവലംബവും കോട്ടയും
അവനിയിലാകുലത്തില്‍ അവന്‍ മതിയാശ്രയിപ്പാന്‍ -തുണ
2
പകയെന്‍റെ കെണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താന്‍ പകര്‍ന്നീടും കൃപ മഴപോല്‍ -തുണ
3
ശരണമവന്‍ തരും തന്‍ ചിറകുകളിന്‍ കീഴില്‍
പരിചയും പലകയുമാം പരമനിപ്പാരിടത്തില്‍-തുണ
4
വലമിടമായിരങ്ങള്‍ വലിയവന്‍ വീണാലും
വലയമായ് നിന്നെന്നെ വല്ലഭന്‍ കാത്തിടുമേ -തുണ
5
ആകുല വേളകളില്‍ ആപത്തു നാളുകളില്‍
ആഗതനാമരികളില്‍ ആശ്വസിപ്പിച്ചീടുവാന്‍ -തുണ

(എം.ഈ.ചെറിയാന്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox