[Hark, hark my soul H Smart A & M 223]
1
ഭൂലോകമാം വനാന്തരത്തിലൂടെ
നാള്‍തോറും ഉള്ളെന്
യാത്ര അതില്‍ ഞാന്‍
ക്ഷീണിച്ചു കാല്‍കരം
കുഴഞ്ഞു നാവും
താണിടുന്ന സമയം എപ്പോഴും
യേശുവില്‍ സ്നേഹമാം മടിയില്‍
ആശ്വസിക്കാം അനുദിനം എനിക്കു
2
എന്നാത്മാവിന്‍ നാശം
ചെയ്തീടുവാനായ്
എന്നും ശ്രമിക്കുന്ന വൈരികളാം
സാത്താനും ലോകം ജഡം എന്നിവരില്‍
കൂര്‍ത്തശരങ്ങള്‍ ഏല്‍പ്പിക്കുമ്പോള്‍
യേശുവിന്
3
രോഗങ്ങള്‍ മൂലം ദിനംതോറും എന്റെ
ദേഹത്തിന് ശക്തി ക്ഷയിക്കുമ്പോഴും
ആശ്രയം സര്‍വ്വം നശിച്ചീടുമ്പോഴും
ആശ്രിതവത്സലന് ആകുന്ന എന്‍
യേശുവിന്
4
ലോകത്തില്‍ സൗഖ്യം ലേശവും ഇല്ലാതെ
ഏകാകിയായ് ഞാന്‍ ദുഃഖിക്കുമ്പോഴും
മല്സഖിമാര് കൈവിടുമ്പോഴും എന്നെ
വാത്സല്യത്തോടണച്ചീടുന്ന എന്‍
യേശുവിന്
