ഏകതാളം
1
തേടിവന്നോ ദോഷിയാം എന്നെയുംഎന്നെയും നാഥാ
ഇത്രമാം സ്‌നേഹം ഉയിര്‍കൊടുത്തെനിക്കായ്
മന്നവ വര്‍ണ്ണിപ്പാനെളുതല്ല എനിക്ക്
തേടി…
2
ക്ഷോണിതലെ ക്ഷീണം
ഭവിച്ചിടാതെന്നെയും നാഥാ
ആണിപ്പഴുതുള്ള പാണികളാലെ
പ്രീണിച്ചനുഗ്രഹിച്ചീടുക നിത്യം
തേടി…
3
പോഷിപ്പിക്കാ പഥ്യവചനം ക്ഷീരത്താലെന്നെ
നിര്‍മ്മലതോയം നിത്യം കുടി പ്പിച്ച്
പച്ചപ്പുല്‍ ശയ്യയില്‍ കിടത്തിടുന്നോനെ
തേടി…
4
നിര്‍ത്തീടുക കളങ്കമേറ്റശുവേ
കറയില്ലാതെന്നെ
പളുങ്കു കടല്‍ തീരത്തണഞ്ഞു ഞാനെന്റെ
മധുരഗാനരഥമതി ലേറി ഗമിപ്പാന്‍
തേടി…
5.
കുഞ്ഞാടിന്റെ കൂടെ ഗമിച്ചവര്‍ പാടുമേ മോദാല്‍
സീയോന്‍ മലയില്‍ സീമയറ്റാനന്ദം
എന്നിനീ ലഭി ക്കുമോ മല്‍പ്രാണനാഥാ
തേടി…
(എം.ഈ.ചെറിയാന്‍)