സുരുട്ടി – മിശ്രചാപ്പ്

ദേവനന്ദനാ! വന്ദനം – ജീവനാഥനാം
ദേവാനന്ദനാ! വന്ദനം ……

അനുപല്ലവി
ദേവനന്ദനേ! പി-താവിന്‍ വലഭാഗത്തില്‍
മേവിക്കൊണ്‍ടു ദിനവും -ദിവ്യസ്തുതികളേല്ക്കും- (ദേവ)

ചരണങ്ങള്‍
1
കന്യാനന്ദനാ! വന്ദനം- ഭൂതലേവന്ന
ഉന്നതാധിപാ! വന്ദനം…..
മന്നിന്‍ ദുരിതം പൂണ്‍ടുഴന്നു പരിതാപപ്പെ-
ടുന്ന മനുജരെക്കെ-നിഞ്ഞു വീണ്‍ടു കൊണ്‍ടൊരു- (ദേവ)
2
ഘോര സര്‍പ്പമാം സാത്താന്‍റെ – ശിരസ്സു ചത-
ച്ചോരു നാഥനേ വന്ദനം…..
ക്രൂരവേദനയേറ്റു ക്രൂശില്‍ മരിച്ചുയിര്‍ത്തു
പാരം ബഹുമാനം പൂ- ണ്‍ടാരോഹണ മായോനേ!(ദേവ)
3
വേദ കാരണ കര്‍ത്തനേ! സര്‍വ്വ ലോകങ്ങള്‍-
ക്കാദി കാരണാ! വന്ദനം…..
ദൂര്‍ക്കും മനുജരില്‍ – ജാതിക്കു മധിപനായി
നീതിയോടെ ഭരണം – ചെയ്തരുളുന്നവനാം-(ദേവാ)
4
കരുണ നിറഞ്ഞ കര്‍ത്താവേ! – അശുദ്ധി നീക്കാന്‍
ഉറവ തുറന്ന സ്രഷ്ടാവേ!
ദുരിത മൊഴിച്ചെങ്ങളെ – അരികില്‍ വിളിച്ചു കൃപാ-
വരങ്ങള്‍ തന്നിടുവാന്‍ നിന്‍
കരളലിഞ്ഞിടേണമേ-(ദേവാ)

(യൂസ്തൂസ് യൗസേഫ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox