1
ദൈവം സകലവും നന്മയ്ക്കായ് ചെയ്യുന്നു
ഭക്തന്മാരിഹെ എന്തിനലയുന്നു വലയുന്നു (2)
2
ഞാനോ ഇതേവരെ ദൈവമാം പിതാവിന്‍റെ
കൈകളില്‍ രുചിച്ചതില്‍ തിന്മായായൊന്നുമില്ല (2)
3
ശിക്ഷയായി പലതെന്മേല്‍ വന്നു ഞാനറിയുന്നു
രക്ഷകനടിയന്മേല്‍ പക്ഷമായ് ചെയ്തതെല്ലാം (2)
4
സങ്കടം ബഹുവിധം സാധു ഞാന്‍ രുചിച്ചതില്‍
തന്‍കൃപ അളവെന്യേ അനുഗ്രഹ നിറവേകി (2)
5
സ്വര്‍ഗ്ഗമെനിക്കായ് തന്‍ പുത്രനില്‍ നല്‍കിയ
ദത്തവകാശമോര്‍ത്തെന്‍ കര്‍ത്താവെ വണങ്ങുന്നു (2)
6
എമ്മാനുവേലിന്‍റെ ചിറകുകള്‍ വിടരുന്നേ
അമ്മഹാ ഭാഗ്യദേശേ അടിയാനെയോര്‍ക്കണേ (2)
(മൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ് ഉപദേശി)
