Behold the Lamb of God A & M 187
Rev Dr J.B. Dykes
1
ദൈവകുഞ്ഞാടിതാ
പാപികള്‍ക്കായ് മൃതന്‍
ആകരുതെ വൃഥാ
നിന്‍ മരണം
നീ താന്‍ എനിക്കു രക്ഷകന്‍
മുറിഞ്ഞ നിന്‍ വിലാവുമെന്‍
സങ്കേതമെ
2
ദൈവകുഞ്ഞാടിതാ
എറിഞ്ഞേന്‍ എന്നാത്മം
ശുദ്ധപ്രവാഹമാം രക്തമതില്‍
കഴുകെന്നുള്ളം പാവനം
ആ ജീവനാന്തം കാക്കെന്നെ
പാപമെന്യേ
3
ദൈവകുഞ്ഞാടിതാ
നിത്യനാം രക്ഷകാ
ജഡാവതാരനേ
വാഴ്ക, വാഴ്ക
വാടാസ്നേഹാല്‍ നിറെക്കുക
ശദ്ധരോടെങ്ങള്‍ക്കും നല്‍ക
നിത്യ സ്വസ്ഥം
4
ദൈവകുഞ്ഞാടിതാ
താന്‍ മാത്രം ഇരിപ്പാന്‍
യോഗ്യന്‍ സിംഹാസനെ
അത്യുന്നതെ
പിതാശുദ്ധാത്മോവോടൈക്യം
സ്നേഹപ്രകാശത്തില്‍ നിത്യം
വാണീടുവാന്‍
