Hark what mean those Holy voices S.S.24
1
ദൈവത്തിന്‍ സുവിശേഷം
വിലമതിയാത്തതു
ദിവ്യദാനം അതിശയം
ഗുണം ഏറിട്ടുള്ളത്
2
തേനിനേക്കാള്‍ നല്ല രസം
അതിനുണ്‍ട് നിശ്ചയം
പുഷ്പസൗരഭ്യം ഒന്നിനും
ഇത്രശ്രേഷ്ഠതയില്ല
3
മാനുഷഹൃദയം മാത്രം
അതിന്‍ ശക്തി അറിയും
ദുഃഖഭാവം കൂടെ മാറി
സന്തോഷം സംഭവിക്കും
4
വിശ്വസിക്ക മാത്രം അതില്‍
ശാപമോചനം ലഭ്യം
പാപീ, നിന്‍റെ കുറ്റം തീര്‍ന്നു
നീ നല്‍ നീതിമാന്‍ ആകും
5
സുവിശേഷം ഇതു തന്നേ
എന്‍ ആത്മാവേ, സ്തുതിക്ക
ഇതില്‍ മാത്രം
നിന്‍റെ രക്ഷ തേടുക
