‘Break tou th bread of life:
Mary A Lathbury/William F Sherwin
1
ദൈവത്തിന്‍ പുത്രനാം ക്രിസ്തേശുവേ
ജീവന്‍റെ വചനം നല്‍കേണമെ
ആശ്രിതര്‍ മദ്ധ്യത്തില്‍ പാര്‍ക്കുന്നോനെ
ദാസരെ സത്യത്തില്‍ നടത്തുകെ
2
പണ്‍ടൊരഞ്ചപ്പവും മീന്‍ രണ്‍ടുമെ
കണ്‍ടപ്പോള്‍ വാഴ്ത്തി വര്‍ദ്ധിപ്പിച്ചോനെ
ഇങ്ങുള്ള പ്രാപ്തിയും അത്യല്പമെ
അങ്ങെ തൃക്കയ്യാല്‍ എല്ലാം വാഴ്ത്തുകെ
3
ജീവനില്ലാത്തവര്‍ ജീവിക്കുവാന്‍
ദൈവത്തിന്‍ ഭക്തര്‍ ശക്തര്‍ ആയിടാന്‍
ഏകുക യേശുവേ നിന്‍ വാക്കിനാല്‍
ഏകുക കൃപയെ നിന്‍ ആത്മാവാല്‍

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox