Tune’Showers of blessing’
P.M. S.S.306
1
ദൈവത്തിന്‍ പൈതലേ നിന്‍റെ
ജീവിതകാലം അതില്‍
ഓരോരോ ഭാരങ്ങളാലെ
പാരം വലഞ്ഞീടുമ്പോള്‍
ചിന്താകുലങ്ങള്‍ ചിന്താകുലങ്ങളെല്ലാം
ഇട്ടുകൊള്‍ യേശുമേല്‍ നിന്‍
പേര്‍ക്കായ്ക്കരുതുന്നുണ്‍ടവന്‍
2
ലോകത്തിന്‍ ചിന്തകളാലും
രോഗപീഡകളാലും
മറ്റു പ്രയാസങ്ങളാലും
മുറ്റും തളര്‍ന്നീടുമ്പോള്‍
3
കര്‍ത്താവിന്നിഷ്ടമാം വണ്ണം
നിത്യം ജീവിച്ചീടുവാന്‍
നിന്‍ പ്രയത്നങ്ങള്‍ എപ്പോഴും
നിഷ്ഫലമായ് വരുമ്പോള്‍
4
ദൈവം നിന്നെ നടത്തുന്നു
നിന്‍ വഴിയില്‍ മുഴുവന്‍
അന്ധകാരം വരുമ്പോഴും
അന്തരംഗത്തിലെ നിന്‍
5
നിന്നുടെ പേര്‍ക്കിഹ ലോകെ
വന്നു മരിച്ചവനാം
യേശുവിന്‍ വാക്കുകളെ നീ
വിശ്വസിച്ചു സതതം
