[യേശു എന്നാത്മ സഖേ – എന്ന രീതി
7.5 ട.ട. 227 ]
1
ദൈവത്തില്‍ ഞാന്‍ കണ്‍ടൊരു-നിര്‍ ഭയമാം പാര്‍പ്പിടം
ഇത്ര സൗഖ്യമെങ്ങുമെ കാണുന്നില്ല സാധു ഞാന്‍
തന്‍റെ ചിറകിന്നു കീഴ് ദുര്‍ഘടങ്ങള്‍ നീങ്ങി ഞാന്‍
വാഴുന്നെന്തുമോദമാ യ്-പാടും ഞാനത്യുച്ചമായ്!
2
തന്‍റെ നിഴലിന്നു കീഴ് ഛന്നനായ് ഞാന്‍ പാര്‍ക്കയാല്‍
രാപ്പകല്‍ ഞാന്‍ നിര്‍ഭയന്‍-ഭീതിദൂരെ പാഞ്ഞു പൊയ്
തന്‍റെ
3
ഘോര മഹാമാരിയെ കൂരിരുട്ടിന്‍ വേളയോ
ഇല്ല തെല്ലും ചഞ്ചലം നാഥനുണ്‍ടു കൂട വെ..
തന്‍റെ
4
ആയിരങ്ങളെന്നുടെ നേര്‍ക്കു വന്നെതിര്‍ക്കിലും
വീതിയുള്ള പക്ഷ ങ്ങള്‍ സാധുവേ മറച്ചി ടും..
തന്‍റെ
5
സ്നേഹശാലി രക്ഷകന്‍-ഖേടകം തന്‍ സത്യമാം
ഠഛഇ
ആശ്വാസം എന്‍റെ ചങ്കിലു ണ്‍ടിതാ രക്ഷിതാവിന്‍ പേര്‍ സദാ!
തന്‍റെ
(കെ. വി.സൈമണ്‍)
