മണിരങ്കു-ആദിതാളം
1
ദൈവമേയെത്രയഗാധമഹോ-നിന്
ദിവ്യ വിചാരണകള്‍-ഓര്‍ക്കില്‍
എവ്വിധമതിലെ ദിവ്യരഹസ്യങ്ങള്‍
ചൊവ്വോടറിഞ്ഞീടുന്നു
2
വാനവും ഭൂമിയുമാഴവുമൊരു-പോല്‍
വാണരുളുന്നു സദാ-മഹാ
ജ്ഞാനമോടവയെ നിന്മഹത്വ-ത്തിനായ്
നീ നടത്തീടുന്നഹോ
3
നിന് പ്രിയമക്കടെ നന്മയിലേക്കായ്
അമ്പിയലും പരനേ-എല്ലാം
ഇമ്പമോടൊന്നായ് വ്യാപരിച്ചീടുന്നു
തുമ്പമവര്ക്കു വൃഥാ
4
മൊട്ടിനു കയ്പും രുചിക്കിലുമായതു
പൊട്ടിവിടര്ന്നിടുമ്പോള്-അതു
കാട്ടുമതില് മധുരാകൃതിയും തേന്‍
കാട്ടയുമുണ്ടകമേ
5
ശിക്ഷയിലും ബഹു കഷ്ടതതന്നിലും
അക്ഷയനാം പരനേ -നിന്റെ
രക്ഷയില്‍ മാമധുരം രുചിക്കാമതു
നിശ്ചയമീയെനിക്കു
6
എന്തിനു പൊങ്ങിവരുന്നൊരു കാറിനാല്‍
ചിന്ത തളര്‍ന്നീടുന്നു-വരം
ചിന്തിടുമാറതു പൂര്ണ്ണതമതോര്ത്താല്
സന്തോഷമേയെനിക്കു
7
വങ്കടലില്‍ തിരകൊണ്ടുമറിഞ്ഞാല്
സങ്കടമെന്തിന്നതില്-എനി-
ക്കെങ്കണവന്നുടെ ശക്തിയേ കാണാം
ശങ്കകൂടാതുടനെ
8
എത്ര കറുത്തൊരിരുട്ടിലുമീഞാന്
കര്‍ത്തനെ നിന് വലങ്കൈ-കണ്ടെന്
അത്തലടക്കി മനോസുഖമെപ്പോഴും
എത്തിടാമെ പരനേ
9
മന്നനെ നിന്നുടെ വന്‍ ക്രിയയെ ഞാന്‍
ഒന്നിനെ കണ്ടുടനെ – മഹാ
മന്ദനായ് വിധി ചെല്ലാതിരിപ്പാനായ്
തന്നിടെണം കൃപയെ.
(വി.വ.റ്റി.ജി.ആന്‍ഡ്രൂസ്)
