‘Father let me dedicate’  7.5.7.5 Double
1
ദൈവമേ ഈ ആണ്‍ടിനെ
പ്രതിഷ്ഠിക്കുന്നു
എടുപ്പാന്‍ എന്‍ പങ്കിനെ
കാത്തിരിക്കുന്നു
ഇല്ലെനിക്കതില്ലാതെ
പ്രാര്‍ത്ഥന വേറെ
മഹത്വമാക്കണമേ!
നിന്‍റെ നാമത്തെ
2
കുട്ടിതന്‍റെ ഇഷ്ടം പോലെ
ആഗ്രഹിക്കുമോ?
താതന്‍ നന്മ അല്ലാതെ
നിത്യം നല്കുനോ?
തന്നതെല്ലാറ്റിന്നുമെ!
സ്തോത്രമെന്നുമേ
മഹത്വമാക്കേണമേ!
നിന്‍റെ നാമത്തെ
3
ഇന്നും നീ സന്തോഷത്തെ
എനിക്കു തന്നാല്‍
ഇമ്പമാം പ്രകാശത്തെ
എന്മേല്‍ വീശിയാല്‍
എന്‍റെ ഹൃദയമെപ്പോഴും
ചൊല്ലീടും ഇദം
മഹത്വമാക്കേണമേ!
നിന്‍റെ നാമത്തെ
4
ക്രൂശു ഞാന്‍ എടുക്കുവാന്‍
നിന്‍ഹിതം എങ്കില്‍
ലാഭം നഷ്ടമാകുവാന്‍
സംഗതി എങ്കില്‍
നിന്‍ പുത്രന്‍ ചൊന്നപോലെ
എന്നും എന്നുള്ളില്‍
മഹത്വമാക്കേണമേ!
നിന്‍റെ നാമത്തെ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox