തി-ഏകതാളം

1
ദൈവമേ! എന്‍ ദൈവമേ!
എന്നെ നീ കൈവിട്ടതു
എന്തിനെന്നിമ്മാനുവേല്‍
സന്താപാല്‍ വിളിച്ചതു
2
സൂര്യ ശോഭ മാറിപ്പോയ്
രാത്രി പോല്‍ മദ്ധ്യാഹ്നമായ്
ക്രിസ്തു നാഥന്‍ പാപിക്കായ്
ക്രൂശില്‍ തൂങ്ങുന്നയ്യയ്യോ!
3
നന്മചെയ്വാനോടിയ
നാഥാ! നിന്‍തൃപ്പാദങ്ങള്‍
വന്‍മുറിവു കൊണ്‍ടൊരാണി
യില്‍ പതിഞ്ഞു തൂങ്ങുന്നു.
4
സ്വസ്ഥമാക്കും യേശുവിന്‍
തൃക്കൈകള്‍ രണ്ണ്‍ടണിയാല്‍
മര്‍ത്യ പാപത്തിന്‍ നിമിത്തം
ചേര്‍ത്തറഞ്ഞു തൂങ്ങുന്നു!
5
പാറകള്‍ പിളര്‍ക്കുന്നു
പാരിടം കുലുങ്ങുന്നു
കീറി തിര ശീലയും
മേലില്‍ നിന്നും കീഴറ്റം
6
പാപിയേ! നിന്‍ പാപത്താല്‍
പുണ്യ നാഥന്‍ യേശുതാന്‍
പാരിന്നും പരത്തിന്നും മ-
ദ്ധ്യേ മരത്തില്‍ തൂങ്ങുന്നു!
7
നിന്‍റെ പേര്‍ക്കു ചാകുവാന്‍
നില്‍ക്കുന്നേശു ക്രൂശിന്മേല്‍
തന്‍റെ ശാന്ത ഭാവം കാണ്‍ക
താഴ്മയുള്ളോരോടു പോല്‍
8
നമ്മുടെ സ്രഷ്ടാവിവന്‍
സര്‍വ്വ ലോക നാഥന്‍ താന്‍
നമ്മുടെ പപം ചുമന്നു
തീര്‍ക്കുന്നയ്യോ ക്രൂശിന്മേല്‍!
9
മന്നവാ! എന്‍യേശുവേ!
എന്നെ യോര്‍ത്തുകൊള്ളുക
നിന്‍റെ പുണ്യത്തില്‍ ഒരംഗം
എന്‍റെ രക്ഷയാക്കുക
(മോശവത്സലം)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox