[Tune:How I praise Thee
8.7.8.7 D Golden Bells 421]

1
ദൈവമേ, നിന്‍ അറിവാലെ-ഹൃദയം
നീറെയ്ക്കുകേ
ജീവനാം നിന്‍ കൃപയാലെ-ആത്മ
കണ്‍ തുറക്കുകേ

ദൈവജ്ഞാനം ശ്രേഷ്ഠദാനം
ഭക്തന്‍ സത്യസമ്പത്തും
വാഞ്ഛിക്കേണം, കെഞ്ചിടേണം
ക്രിസ്തുവിങ്കല്‍ കണ്‍ടെത്തും.

2
ഒരു ബാലന്‍ തന്‍റെ പാത നിര്‍മ്മലമാക്കീടുവാന്‍
കരുതേണം നിന്‍പ്രമാണം കാത്തു
സൂക്ഷിച്ചീടുവാന്‍ -ദൈവ
3
തേടിയൊരു ശലോമോനും-ഈ നിക്ഷേപം ദര്‍ശനേ
നേടി കര്‍ത്തന്‍ സുപ്രസാദം-കേട്ടു തന്‍ രഹസ്യത്തെ -ദൈവ
4
ദൈവഭക്തര്‍ക്കടിസ്ഥാനം-സത്യത്തിന്‍ പ്രകാശനം
ജീവശക്തി അതിന്‍ ദാനം-ഫലം ദിവ്യസ്വാതന്ത്ര്യം -ദൈവ
5
നടക്കുമ്പോള്‍ ഇടറാതെ-ജ്ഞാനം
കാല്‍കള്‍ സൂക്ഷിക്കും
കിടക്കുമ്പോള്‍ കൈവിടാതെ-ചുറ്റും
കാവല്‍ നിന്നീടും -ദൈവ
6
മണ്ണും പൊന്നും നീങ്ങിപ്പോകും-
കണ്ണിന്‍മോഹം നീങ്ങുമേ
വിണ്ണിന്‍ദാനം ആത്മജ്ഞാനം-നിലനില്ക്കും
എന്നുമേ -ദൈവ
7
ദൈവമേ, നിന്‍ വെളിപ്പാടിന്‍-ആത്മാവിങ്ങും
നല്‍കുകെ
നിന്‍ പ്രകാശം അവകാശം-ആക്കുവാന്‍
തന്നരുള്‍കേ -ദൈവ

(വി.നാഗല്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox