ദൈവമേ നിന്‍ ദയയാല്‍ മനസ്സലിയണമേ
ബഹുലമായ നിന്‍ കരുണയാലെന്‍ കുറവുകള്‍ ക്ഷമിക്ക
1
നിന്‍ മുഖം മറയ്ക്കരുതേ നിന്‍ സന്നിധിമതിയെ
നിക്കെന്നുമെന്നും
തകര്‍ന്ന എന്‍റെ മനസ്സിനെ നീ നിരസിക്കരുതേ
നാഥനേ (2)
ദൈവമേ
2
നിന്‍മ്മലമായൊരു ഹൃദയമേകൂ രക്ഷയില്‍ മോദം
നല്‍കുകേ
തുറക്കു എന്‍ അധരങ്ങളെ വര്‍ണ്ണിക്കും ഞാന്‍
നിന്‍ നീതിയെ (2)
ദൈവമേ
3
നീതിയും നന്മയും നിലനിര്‍ത്താന്‍
പുതുഘടകങ്ങള്‍ പണിതിടാന്‍
ആത്മപൂര്‍ണ്ണനായ് തീരുവാന്‍ ശക്തി നല്‍കുക
എന്നില്‍ നീ (2)
ദൈവമേ
