സ്നേഹവിരുന്നനുഭവിപ്പാന്‍ – എന്നരീതി
ഏകതാളം
ദൈവ കൃപ മനോഹരമേ- എന്റെ
പ്രാണ നായകന് എനിക്കു
ചെയ്യുന്ന കൃപ മനോഹരമേ!
1
കൊടും പാപിയായിരുന്ന-എന്റെ
കഠിന പാപങ്ങള്‍ മോചനം ചെയ്ത കൃപ
മനോഹരമേ!
ശത്രുവായിരുന്ന എന്നെ-നിന്റെ
പുത്രനാക്കി നീ തീര്‍ത്ത നിന് കൃപ
എത്ര മനോഹരമേ! -ദൈവ
2
പല പീഡകളെതിര്‍ത്തു-വരും
കാലമെനിക്കു സഹിഷ്ണുത തരും കൃപ
മനോഹരമേ!
ബലഹീനനാകുമെന്നില്-കര
ളലിഞ്ഞനുദിനം താങ്ങിടും കൃപ എത്ര
മനോഹരമേ! -ദൈവ
3
നാശ ലോകം തന്നിലെന്നെ-സല്‍പ്ര-
കാശമായ് നടത്തിടും നിന് കൃപ എത്ര
മനോഹരമേ!
അരി സഞ്ചയ നടുവില്‍-എന്നെ
തിരുച്ചിറകുള്ളില് മറച്ചു കാക്കുന്ന- കൃപ
മനോഹരമേ! ദൈവ
4
ചതി നിറഞ്ഞ ലോകമതില്‍-നിന്റെ
പുതുജീവനില്‍ ഞാന്‍ സ്ഥിതിചെയ്വാന്
കൃപയധികം നല്കണമേ
പരിശ്രമത്തിനാലെയൊന്നും-എന്നാല്‍
പരമ നാഥനേ കഴികയില്ല നിന് കൃപ
ചൊരിയണമേ!- ദൈവ
(പി. വി.തൊമ്മി)