മണിമങ്ക – ആദിതാളം
പല്ലവി

ദൈവ വചനമേ ദിവ്യവിശേഷം
സര്‍വ്വദാ മോദമോടെ – അതില്‍
ദൈവമേ! നോക്കുവാന്‍ കണ്ണെനിക്കേകുക
ജീവ ദയാ പരനേ!

ചരണങ്ങള്‍
1
കൂരിരുളിന്‍ വഴിപോക്കുന്നു നല്ലപ്ര-
കാശം തെളിച്ചുകാട്ടി-സദാ
നേരെ തന്‍ വഴിനടത്തിടും മണിവിള-
ക്കേതിഹ ലോകമതില്‍?-ദൈവ
2
മേദിനിയില്‍ ധനധാന്യം നിറഞ്ഞുള്ള
ഭണ്ഡാരശാലയേത്-ആത്മ
പൈദാഹമേറിവലഞ്ഞീടുന്നോര്‍ക്കൊരു
ഭേദമെന്യേ കൊടുപ്പാന്‍-ദൈവ
3
സ്വര്‍ഗ്ഗപുരം നോക്കിയാത്ര ചെയ്യുന്നവ-
ര്‍ക്കൊക്കെയുമുള്ളമഹാ-നല്ല
യോഗ്യനാം മിത്രത്തെ തെറ്റുകൂടാതങ്ങു
കൂട്ടിക്കൊടുപ്പതെന്ത്-ദൈവ
4
ഉണ്‍ടൊരു വൃക്ഷമതിന്‍ഫലമെപ്പോഴും
കുണ്ഠിതനാം പാപിയില്‍-മഹാ
ഠഛഇഇണ്‍ടലകറ്റി സന്തോഷംകൊടുത്തീടു-
ന്നേതതു ലോകമതില്‍?ദൈവ
5
പാപത്താല്‍ നൊന്തുവലഞ്ഞിടും രോഗിക്കു
വൈദ്യനാമേശുവിനെ! കാട്ടി
രാപ്പകല്‍കൂടിരുന്നാശ്വാസവാക്കുകള്‍
ചൊല്ലിക്കൊടുപ്പതെന്ത്?-ദൈവ
6
എന്‍ വഴിക്കുള്ള മണിവിളക്കും-സദാ
ജീവന്‍റെ ഭോജനവും-നല്ല
ജീവ തരുവിന്‍ സുഖമേകും ഫലമതും
നിന്‍വചനം പരനേ! ദൈവ

(റവ. റ്റി.ജെ.ആന്‍ഡ്രൂസ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox