“When Peace like a river”
H.G.Spafford/P.P.Bliss S.S.901
നദീതുല്യം ശാന്തി വരട്ടെന് വഴി
ഖേദങ്ങള്‍ തല്ലട്ടോളം പോല്‍
എന്താകിലുമെന് വഴി കാണിച്ചേശു
ക്ഷേമം താന്‍, ക്ഷേമം എന്‍ ദേഹിക്കു
ക്ഷേമം എന്‍ ദേഹിക്കു
ക്ഷേമം താന്‍ ക്ഷേമം എന്‍ ദേഹിക്കു
1
വരട്ടെ കഷ്ടം സാത്താനമര്ത്തട്ടെ
പോരാത്തതല്ലെന് വിശ്വാസം
എന്‍ നിര്ഗ്ഗതിയെ ആദരിച്ചാനേശു
എന്നാത്മാവിനായ് ചിന്തി രക്തം
ക്ഷേമം എന്‍
2
തന് ക്രൂശോടെന് പാപം സര്‍വ്വം തറച്ചു
ഞാനതിനി വഹിക്കേ
ഹാ, എന്താനന്ദം, എന്താശ്ചര്യ വാര്‍ത്ത
കര്‍ത്തനെ വാഴ്ത്തെ, വാഴ്ത്തേന്-ദേഹി
ക്ഷേമം എന്‍
3
ജീവന് എനിക്കിനി ക്രിസ്തു-ക്രിസ്തു താന്‍
കവിയട്ടെന് മീതെ യോര്ദ്ദാന്
ജീവമൃത്യുക്കളില് നീ ശാന്തിത-
രുന്നതാലെനിക്കാധി വന്നിടാ-
ക്ഷേമം എന്‍
4
സ്വര്‍ഗ്ഗം വേണം കര്‍ത്താ ശ്മശാനമല്ല
കാക്കുന്നെങ്ങള് നിന് വരവെ
ദൂതകാഹളമേ, കര്ത്തൃശബ്ദമേ
ഭാഗ്യ പ്രത്യാശ, ഭാഗ്യശാന്തി
ക്ഷേമം എന്‍
