നന്മയല്ലാതൊന്നും ചെയ്തിടാത്തവന്‍
തിന്മയാകെ മായിക്കുന്നവന്‍
പാപമെല്ലാം ക്ഷമിക്കുന്നവന്‍
പുതുജീവന്‍ എന്നില്‍ പകരുന്നവന്‍
യേശു -യേശു-അവനാരിലും വലിയവന്‍
യേശു-യേശു-അവനാരിലും മതിയായവന്‍
1
ദൈവത്തെ സ്നേഹിക്കുമ്പോള്‍
സര്‍വ്വം നന്മയ്ക്കായ് ഭവിച്ചീടുന്നു
തിരുസ്വരം അനുസരിച്ചാല്‍
നമുക്കൊരുക്കീടും അവനധികം
കൃപയരുളീടുമേ ബലമണിയിക്കുമേ
മാറാ മധുരമായ് മാറ്റിടുമേ – നന്മ
2
കണ്ണുനീര്‍ താഴ്വരകള്‍
ജീവജല നദിയാക്കുമവന്‍
ലോകത്തിന്‍ ചങ്ങലകള്‍
മണിവീണയായ് തീര്‍ക്കുമവന്‍
സീയോന്‍ യാത്രയതില്‍
മോക്ഷമാര്‍ഗ്ഗമതില്‍
സ്നേഹക്കൊടിക്കീഴില്‍ നയിക്കുമവന്‍-നന്മ
3
ഇരുള്‍ നമ്മെ മൂടിടുമ്പോള്‍
ലോകവെളിച്ചമായവനണയും
രോഗികളായിടുമ്പോള്‍
സൗഖ്യദായകന്‍ അവന്‍ കരുതും
അവന്നാലയത്തിന്‍
സ്വര്‍ഗ്ഗനന്മകളാല്‍-നമ്മെ
നിറച്ചിടുമനുദിനവും -നന്മ
4
കണ്ണുനീര്‍ താഴ്വരകള്‍
ജീവജലനദി ആക്കുമവന്‍
ലോകത്തിന്‍ ചങ്ങലകള്‍
മണിവീണയായ് തീര്‍ക്കുമവന്‍
സീയോന്‍ യാത്രയതില്‍
മോക്ഷമാര്‍ഗ്ഗമതില്‍
സ്നേഹ കൊടിക്കീഴില്‍ നയിക്കുമവന്‍- നന്മ
(Koshy Thalakkal)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox