ഏകതാളം
1
നരര്‍ രക്ഷപെടുവാന്‍ തിരുജീവന്‍ വെടിവാന്‍
ധരണിയില്‍ യേശുദേവന്‍ വന്നാന്‍.. വന്നാന്‍..(നെഞ്ചേ)
2
വാനത്തിന്‍ രാജന്‍സേനകള്‍ക്കീശന്‍
ജ്ഞാ സല്‍ഗുരുനാഥന്‍
വന്നാന്‍.. വന്നാന്‍-(നെഞ്ചേ)
3
ദൈവപിതാവിന്‍ ദിവ്യകുമാരന്‍
ഭൂവില്‍ തന്‍ഹിതം ചൊല്ലാന്‍
വന്നാന്‍.. വന്നാന്‍..(നെഞ്ചേ)
4
മൃത്യു ഇല്ലാത്തോന്‍ നിത്യനുമായോന്‍
മര്‍ത്യനായ് പാരിടത്തില്‍
വന്നാന്‍… വന്നാന്‍….(നെഞ്ചേ)
5
ശാപങ്ങള്‍തീര്‍പ്പാന്‍- വാഴ്വെങ്ങും ചേര്‍പ്പാന്‍
ദേവന്‍ മനുഷ്യനായി
വന്നാന്‍.. വന്നാന്‍…(നെഞ്ചേ)
6
ആശയ്ക്കു യോഗ്യന്‍
യേശു എന്‍പ്രിയന്‍
മോശനാശങ്ങള്‍ തീര്‍പ്പാന്‍
വന്നാന്‍.. വന്നാന്‍..(നെഞ്ചേ)
[മോശവത്സലം ]
