Saviour, again to Thy dear name
John Ellerton/EHopkins S.S.291
1
നല്ലിടയനാം യേശു രക്ഷകന്
തന്‍ഡ ജീവന് നല്കി
വീണ്ടെടുത്തെന്നെ
മുട്ടുകള്‍ സര്‍വ്വവും നാള്‍തോറുമേ
തീര്ത്തുപാവനം ചെയ്തീടുന്നു താന്‍
2
യേശു നല്ലിടയന് എന്നെ നല്ല
മേച്ചില്‍ സ്ഥലെ കിടത്തുന്നു സദാ
ശാന്തവെള്ളങ്ങള്ക്കരികില് എന്നെ
സന്തതം കൊണ്ടുപോകുന്നു അവന്
3
നീതി വഴികളില്‍ നടത്തുന്നു
സാദരം എന്നെ എന്‍ നല്ലിടയന്
മുന്‍ നടക്കുന്നു താന്‍ അനുദിനം
എന്നെ പേര് ചൊല്ലി വിളിച്ചീടുന്നു
4
തന് ആടുകളെ അറിയുന്നവന്
നന്നായറിയും തന് ശബ്ദം അവ
സര്‍വ്വശക്തിയുള്ള തന് കൈകളില്‍
ക്ഷേമമായിരിക്കും അവന് എന്നും
5
കെട്ടുന്നു മുറിവ് രോഗികളെ
മുറ്റും സുഖപ്പെടുത്തിടുന്നു താന്‍
മാര്‍വ്വില്‍ കുഞ്ഞാടുകളെ ചുമന്നു
സര്‍വ്വനേരവും പാലിച്ചിടുന്നു
6
ഈ നല്ലിടയ സംരക്ഷണയില്‍
ഞാന്‍ എന്റെ ലോകവാസം കഴിച്ചു
മൃത്യുവിന് ശേഷേ സ്വര്‍ഗ്ഗേ പാര്‍ത്തിടും
നിത്യകാലവും തന്റെ മടിയില്‍
