കാമോദരി-ആദിതാളം
പല്ലവി

നസറയ്യനാകും യേശു നാ-ഥന്‍ – ദൈവ-
നന്ദനന്‍ എഴുന്നരുളീടുന്നു കൃപയോടിന്നേരം

അനുപല്ലവി

നാശമുണ്‍ടാക്കുന്ന പാപനഷ്ട കഷ്ടങ്ങളകറ്റി
മാസുവിശേഷ രക്ഷയെ മംഗലമായ് നല്‍കിടുവാന്‍-
നസറയ്യനാകും…..

ചരണങ്ങള്‍
1
ആണി ചേര്‍ത്ത പാദങ്ങളാല്‍ അന്‍പില്‍ നടകൊ-ണ്‍ടു-
അലുവുള്ളതിരുകള്‍കള്‍ ചുറ്റും നോക്കിക്കൊണ്‍ട്
ക്ഷീണമെന്യേ നന്മചെയ്യും തൃക്കരങ്ങള്‍നീട്ടിക്കൊണ്‍ടു
ദേവനീതി നിവര്‍ത്തിച്ചു ദിവ്യ കൃപ -ശോഭയോടെ-
നസറയ്യനാകും…
2
പാപരോഗങ്ങള്‍ക്കു തക്ക ഔഷധങ്ങള്‍ക്കൊണ്‍ടു
പാവപ്പെട്ടവര്‍ക്കു നല്‍കാന്‍ നന്മബലികൊ-ണ്‍ടു-
കോപമില്ലാത്ത ഗുണവാന്‍ ഗുരുവായുദിച്ച പരന്‍
കോടി ലോകങ്ങള്‍ക്കു രാജന്‍ കരുണക്കണ്‍കളുള്ളവന്‍-
നസറയ്യനാകും…
3
പാപകുഷ്ഠ രോഗികളെ പക്ഷത്തോടു നോ-ക്കി-
പക്ഷപാതം നീക്കും ശക്തി കാണിച്ചിടാന്‍ നോ-ക്കി
ശാപ കുരുടര്‍ക്കു കാഴ്ച ചന്തമേ നല്‍കുന്നതിനും
ചത്തപാപികള്‍ക്കു ജീവന്‍ ശക്തിയും അരുള്‍വതിനും-
നസറയ്യനാകും…
4
പേടി ലജ്ജയുള്ളവരെ കടക്കണ്ണാല്‍ നോക്കി-
പിഴച്ച മാ പാപികളെ അലിവോടു നോക്കി-
വാടി നില്‍ക്കും പാപികളെ വിളിച്ചു കരുണയോടെ
മഹത്വം രക്ഷ നല്‍കീടാന്‍ എഴുന്നരുളുന്നന്‍പോടെ
നസറയ്യനാകും…
(മോശവത്സലം)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox