ആദിതാളം
നാഥാ ചൊരിയണമെ- നിന്‍ കൃപ ദാസരിന്‍മേല്‍
ഏകീടേണം ആശിഷമാരി- ഏഴകളിന്‍ നടുവില്‍
1
പാടിപുകഴ്ത്തിടാന്‍ – പാപികള്‍ ഞങ്ങള്‍
പാവനമാം നിന്‍ പരിശുദ്ധനാമം
വാനിലും ഭൂവിലും മേലായനാമം (2)
ഉന്നതനേശു നാമം- (നാഥാ)
2
പ്രാര്‍ത്ഥനചെയ്വാന്‍ പ്രാപ്തിയെ നല്‍കാന്‍
കാത്തിരുന്നീടാന്‍ കാഴ്ചയേകുക
വിശ്വസിപ്പാന്‍ ആശ്രയിപ്പാന്‍ (2)
ശക്തി നല്‍കീടുക-(നാഥാ)
3
ഉന്നത ദേവാ നിന്‍ വചനങ്ങള്‍
ഉള്ളിലെ കണ്‍കള്‍ ഉള്ളപോല്‍ കാണ്‍മാന്‍
ഉള്ളങ്ങളെ ഉണര്‍ത്തീടണേ (2)
സര്‍വ്വ വല്ലഭനെ-(നാഥാ)
(ജോണ്‍ ഫിലിപ്പ്, അയത്തില്‍)