തി. ഏകതാളം
1
നാമെല്ലാരും കൂടുവോംദയലഭിച്ചോര്‍
നാഥനെ കൊണ്‍ടാ ടുവോം
വാന മേഘത്തേരില്‍ ദൂതരിന്‍-
വേഗം വന്നിടും പ്രിയന്‍ സംഘമായ്
പല്ലവി
സാനന്ദം കൊണ്‍ടാടുവിന്‍
ഹല്ലെലൂയ്യാ പാടുവിന്‍
ചേരും നാമെല്ലാരും ആ സമ്മേളന ദിനം
കാണും രാജന്‍ പൊന്മുഖം
2
കാഹളം ധ്വനിച്ചിടും അരഞൊടിയില്‍
കര്‍ത്താവില്‍ മൃതരെല്ലാം
ജീവനോടെ ഭൂവില്‍ വാണിടും വിശുദ്ധരും
വാനില്‍ പോകും കാലമായ്- (സാന)
3
നാമീലോകേ എന്തിനായ് അനുദിനവും
മേവിടുന്നു ഖേദത്താല്‍
ഹാ ഹാ കണ്ണീര്‍ കണം തുടയ്ക്കുവാന്‍ കാല മായ്
ശീഘ്രം താന്‍ വരു ന്നിതാ- (സാന)
4
ഇങ്ങു നാം വിഹീനരായ് ഈ ഭുവനെ
പാരം നിന്ദയേല്‍ക്കുകില്‍
അങ്ങു പ്രഭുക്കളായ് മഹത്വരാജ്യേ വാണിടും
കോടി കോടി കാലമായ്- (സാന)
