‘Guide me O Thou great Jehowah’
8.7.8.7.8.7 (Rev. N. Williams)
1
നിത്യനായ യഹോവയെ!
ലോക വന്‍കാട്ടില്‍ കൂടെ
ബലഹീനന്‍ ആയ എന്നെ
നടത്തി താങ്ങേണനേ
സ്വര്‍ഗ്ഗ അപ്പം സ്വര്‍ഗ്ഗ അപ്പം
എനിക്കു തരേണമേ
2
നിത്യ പാറ തുറന്നി ട്ട്,
ജീവ ജലം നല്‍കുക
അഗ്നിമേഘ ത്തൂണുകൊു
പാതനന്നായ് കാണിക്ക
ബലവാനേ! ബലവാനേ!
രക്ഷ നീ ആകേണമേ
3
യോര്‍ദ്ധാനെ ഞാന്‍ കടക്കുമ്പോള്‍
ഭയം എല്ലാം മാറ്റുക
മൃത്യുവിനെ ജയിച്ചോനേ!
കനാനില്‍ കൈക്കൊള്ളുക
നിന്നെമാത്രം, നിന്നെമാത്രം
ഞാന്‍ എന്നേക്കും സ്തുതിക്കും
