തി.ഏകതാളം
1
നിന്തിരു വചനത്തില്‍
നിന്നത്ഭുത കാര്യങ്ങള്‍
ചന്തമായ് ഗ്രഹിപ്പതിന്നു
നിന്‍ തുണ നല്‍കീശോ
2
അന്ധകാര രാജനെന്‍റെ
ചിന്ത കലക്കാതെ
കാന്താ നിന്‍ ചിന്തയെന്നില്‍
തന്നാദ്യന്തം പാലിക്ക
3
സത്യവചനത്തില്‍ നിന്നു
നിത്യ ജീവവാക്യം
ചിത്തേ പതിപ്പിച്ചടീടുക
ശുദ്ധാത്മ നായകാ!
4
വിശ്വാസത്തോടെന്നുള്ളില്‍
നിന്‍ നിശ്വാസമൊഴികള്‍
നിശ്ചയമായ് കലര്‍ന്നിനി-
ക്കാശ്വാസമുണ്‍ടാവാന്‍
(റ്റി.ജെ.വര്‍ക്കി)
