‘Stand up Stand up for Jesus’
G. Duffield 7 6D S.S. 680

1
നിന്നീടിന്‍ യേശുവിന്നായ് ക്രിസ്ത്യ സേനകളേ
ഉയര്‍ത്തിടീന്‍ കൊടിയെ നഷ്ടം നേരിടല്ലേ
ജയം ജയം തനിക്കും തന്‍റെ സേനകള്‍ക്കും
വൈരികള്‍ എല്ലാം തോല്‍ക്കും താന്‍ കര്‍ത്താവായ് വാഴും
2
നിന്നീടിന്‍ യേശുവി ന്നായ് എന്നീ പോര്‍വിളികേള്‍
നിങ്ങള്‍ നിദ്രകൊണ്‍ടാലോ അവന്നു ലജ്ജതാന്‍
നിന്‍ ഉള്ളിലും പുറത്തും കാണുന്ന തിന്മയെ
നീ നേരിട്ടു പോരാടി, ഇല്ലായ്മ ആക്കുക
3
നിന്നിടിന്‍ യേശുവിന്നായ് കാഹള നാദം കേള്‍
മുന്നോട്ടു ചേരിന്‍ പോരില്‍ ഈ നേരം വീരരെ
എണ്ണം ഇല്ലാ വൈരികള്‍ ഏറ്റം ശൗര്യം ഉള്ളോര്‍
പേടിച്ചിടേണ്‍ടവരെ ധൈര്യമായ് ചെയ്ക പോര്‍
4
നിന്നീടിന്‍ യേശുവി ന്നായ് തന്‍ ശക്തി ശരണം
സ്വശക്തി ഫലിച്ചിടാ സ്വ ആശ്രയം വൃഥാ
സര്‍വ്വായുധ വര്‍ഗ്ഗം നീ ആത്മാവില്‍ ധരിക്ക
ആപത്തിന്‍ നടുവിലും ആവതു ചെയ്ക നീ
5
നിന്നീടിന്‍ യേശുവി ന്നായ് യുദ്ധം വേഗം തീരും
ഇന്നു പോരിന്‍ സന്നാഹം നാളെ ജയ ഗീതം
ജയാളിക്കു ലഭിക്കും ജീവന്‍റെ കിരീടം
തേജസ്സില്‍ യേശുവോടു വാണിടും എന്നുമേ!

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox