Oh for a faith that will not shrink
Rev W H Bathrst/Canon Havergal S.S. 327
1
നിന്‍ കരുണകള്‍ കര്‍ത്താവേ
വളരെ ആകുന്നു
ഇവയെ ഓര്‍ത്തു സദാ ഞാന്‍
ആശ്ചര്യപ്പെടുന്നു
2
ഞാന്‍ ശിശുവായിരുന്നപ്പോള്‍
എന്നെ നീ പാലിച്ചു
എന്‍ യൗവനത്തില്‍ നീ തന്നെ
ഏറ്റം സഹായിച്ചു
3
ഞാന്‍ രോഗിയായ് കിടന്നപ്പോള്‍
ആശ്വാസം നീ തന്നു
പാപദുഃഖത്തില്‍ നിന്നു നീ
എന്നെ വിടുവിച്ചു
4
ഈ ആയുസ്സുള്ള നാള്‍ ഒക്കെ
നിന്നെ ഞാന്‍ പുകഴ്ത്തും
മേല്‍ ലോകത്തില്‍ കര്‍ത്തനെ ഞാന്‍
ഏറ്റവും സ്തുതിക്കും
5
നിന്ക്കു സ്തുതി ദൈവമെ
എന്നേക്കും ഞാന്‍ പാടും
നിന്നെ സ്തുതിപ്പാന്‍ നിത്യത്വം
പോരാത്തതായിടും
