‘O Thou who camest from above’
1
നിന്‍ തിരു രക്തം ചിന്തി നീ
വീണ്‍ടെടുത്തെന്നെ യേശുവേ
അത്ഭുതമാം ഈ സ്നേഹത്തി
നെന്തു തരും നിനക്കു ഞാന്‍
2
നീ എന്നെ വീണ്‍ടുകൊണ്‍ടതു
നിന്മഹത്വത്തിനാകയാല്‍
എന്‍ പ്രീയ നാഥനെ ഇതാ
അര്‍പ്പിക്കുന്നു നിനക്കെന്നെ
3
വാസം ചെയ്തിടുകെന്നില്‍ നീ
യേശുവേ നിന്‍ തിരുഹിതം
നിന്‍ ആവിയാല്‍ ക്ഷണം പ്രതി
എന്നില്‍ നടത്തീടണമേ
4
എന്‍ ഹൃദയത്തിന്‍ പൂര്‍ണ്ണമാം
സ്നേഹത്തെ നാള്‍തോറും പ്രിയ
രക്ഷകനെ നിന്‍ സന്നിധൗ
വെക്കണമെ കാഴ്ചയായ് ഞാന്‍
5
എന്നില്‍ നീ വാണീടണമേ
മന്നവനായ് ദിനംപ്രതി
ലോകത്തില്‍ നീ ജീവിച്ചപോല്‍
ആകേണം എന്‍റെ ജീവിതം
6
ഭൂവില്‍ നിന്നെന്നെ ദൈവമെ
നീ വിളിക്കും മുമ്പില്‍ അഹൊ
ഈ വാഞ്ഛ സാധിപ്പാന്‍ എന്‍മേല്‍
ആവസിക്കണമേ കൃപ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox