ധനാശി – ആദിതാളം
പല്ലവി
നിന്‍സന്നിധിയില്‍ ദൈവമേ! പൂര്‍ണ്ണ-
സന്തോഷം പൂര്‍ണ്ണ ഭാഗ്യമേ
അനുപല്ലവി
തന്‍ മക്കള്‍ക്കെല്ലായ്പോഴും സമ്മോദം ലഭിപ്പാനായ്
ഉണ്‍മയായന്തമില്ല-നډകള്‍ നിറഞ്ഞുള്ള- നിന്‍
ചരണങ്ങള്‍
1
വൈരികളാല്‍ നിറഞ്ഞതാം മഹാ- ഘോര വിപിനമാം ഭുവി
സ്വൈരമായ് നിന്‍ മക്കള്‍ സഞ്ചാരം ചെയ്തീടാനായ് നിന്‍
ചാരത്തു ചേര്‍ത്തു ധൈര്യ- ത്തോടെ നടത്തീടുന്ന നിന്‍
2
ഉല്ലാസങ്ങള്‍ വൃഥാലാപം പല വല്ലാത്ത നിന്ദാ വചനം
ചൊല്ലാനരുതാതുള്ള-ഭള്ളേറും-വചനങ്ങള്‍
എല്ലാം അല്ലാതെ കേള്‍പ്പാന്‍- ഇല്ല ലോകമക്കളില്‍-നിന്‍
3
ആധി സംശയങ്ങള്‍ കൊണ്‍ടും മഹാ- വ്യാധി ചിന്താകുലം കൊണ്‍ടും
ഭീതി വളര്‍ന്നു മനമാകെ വിരണ്‍ടു ഞാന്‍ സ-
ങ്കേതം നാഥനേ! നിന്‍ തൃപ്പാദം പ്രാപിച്ചീടുമ്പോള്‍!-നിന്‍
4
വാനസേനകളെപ്പോഴും സ്തോത്ര ഗാനങ്ങളാല്‍ നിന്‍സന്നിധൗ
ഊനമില്ലാതെ മനതാരില്‍ നിറഞ്ഞ ഭക്തി
ആനന്ദങ്ങളോടെന്നും-പാടി സ്തുതിച്ചീടുന്ന- നിന്‍
(മോശവത്സലം)
