Tune: Ashamed of Jesus S.S. 905
1
പകരേണം നിന്‍ ആത്മാവെ
പരത്തില്‍ നിന്നു കര്‍ത്താവേ
പരനേ ഈ നിന്‍ ദാസര്‍മേല്‍
പഥ്യമാം നിന്‍ ദാനങ്ങള്‍
2
നിന്‍ സഭയിന്‍ ദൂതന്മാരെ
നീതി ധരിപ്പിക്കണമേ
നിന്‍ കയ്യില്‍ നക്ഷത്രം പോലെ
നിത്യം പ്രകാശിപ്പിക്കണേ
3
തീക്ഷ്ണത, ജ്ഞാനം, വിശ്വാസം
തിങ്ങിന സ്ഥൈര്യം, സൗമ്യത
തീര്‍ത്തു നീ കൊടുത്തിടേണം
തിരുസഭാ ഭാരം ഏല്‍പ്പാന്‍
4
മടുക്കാതെ പ്രാര്‍ത്ഥിപ്പാനും
മന്ദിക്കാതെ കാത്തീടാനും
മത്സരിയെ ശാസിപ്പാനും
മക്കളെ പോറ്റീടുവാനും
5
ഇഹത്തില്‍ ജോലി തീര്‍ന്നിട്ടു
ഇദ്ദാസര്‍ ആശ പൂണ്‍ടിട്ടു
ഇമ്പമായ് ദര്‍ശിക്കണമേ
ഇടയശ്രേഷ്ഠാഗമനം

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox