ക്യാല്‍-മ്ശ്രചാപ്

1
പരനേ നിന്തിരു മുമ്പില്‍ വരന്നോരീ സമയേ
ശരിയായ് പ്രാര്‍ത്ഥന ചെയ്‌വാന്‍ കൃപയെ തന്നരുള്‍ക
2
ഉരുകിയിന്നടിയാര്‍ നിന്നോടു യോജിച്ചീടുവാന്‍
തരിക നിന്നാത്മാവേ പുതുമാരിപോലെ -പര…
3
ഞരങ്ങി ഞങ്ങളില്‍ പേര്‍ക്കാ യിരന്നീടുന്നവനേ
വരികിന്നീയടിയാരില്‍ ചൊരിക നിന്‍ വരങ്ങള്‍ -പര…
4
അനുഗ്രഹ – മുറിയില്‍ പൂട്ടുകള്‍ താനേ തുറപ്പാന്‍
മനസ്സിന്നേശുവിനോടു ലയിപ്പാനായരുള്‍ക -പര…
5
ഉണര്‍ത്തിക്കും വരമെല്ലാം ക്ഷണം തന്നീടെണമേ
തുണ നീയെന്നിയെ വേറി-ല്ലറിഞ്ഞു  നല്കണമേ -പര…
6
പരമാനന്ദമോദം വ-ന്നകമെ തിങ്ങണമേ
പരനാം നിന്നോടാനന്ദി-ച്ചീടുവാന്‍ നല്ക്കണമേ -പര…

(റ്റി.ജെ.വര്‍ക്കി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox