ദൈവഭരണസൗഖ്യം-ഏകതാളം
പല്ലവി
പരപരമേശാ! വരമരുളീശാ!
നീയത്രേയെന്‍ രക്ഷാസ്ഥാനം
ചരണങ്ങള്‍
1
നിന്നെക്കാണും ജനങ്ങള്‍ക്കു പിന്നെ ദുഃഖമൊന്നുമില്ല-
പരപരമേശാ!
2
നിന്‍റെ എല്ലാ നടത്തിപ്പും എന്‍റെ ഭാഗ്യ നിറവല്ലൊ
പരപരമേശാ!
3
ആദിയിങ്കല്‍ കയ്പാകിലും അന്ത്യമോ മധുരമത്രേ-
പരപരമേശാ!
4
കാര്‍മേഘത്തിനുള്ളിലും ഞാന്‍ മിന്നും സൂര്യശോഭ
കാണും
പരപരമേശാ!
5
സന്ധ്യയിങ്കല്‍ വിലാപവും സന്തോഷമുഷസ്സിങ്കലും
പരപരമേശാ!
6
നിന്നോടൊന്നിച്ചുള്ള വാസം എന്‍റെ കണ്ണീര്‍ തുടച്ചിടും
പരപരമേശാ!
7
നിന്‍റെ മുഖശോഭ മൂലം എന്‍റെ ദുഃഖം തീര്‍ന്നുപോകും
പരപരമേശാ!
(കെ.വി.സൈമണ്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox