മുഖാരി-തി-ഏകതാളം
പല്ലവി
പരമതാതന്റെ വലമമരുന്ന പരമ വല്‍സലാ
പരമ വല്‍സലാ! നിന്-
കുരുതി കൊണ്ടു വീണ്ടെടുത്ത ജനത്തിന്
ദൂരിതം കാണുക
1
ബഹു ജനങ്ങളിന്‍ നടുവില്‍ നിന്നു നിന്
സാക്ഷി ചൊന്നവര്‍
സാക്ഷി ചൊന്നവര്‍-നിന്റെ
മഹത്വ നാമത്തെ ദുഷിപ്പാനിഹ വന്‍
മൂലമായല്ലോ-പരമ
2
പരമ സ്നേഹാഗ്നിയെരിഞ്ഞതു ദിനം
ആനന്ദിച്ചവര്‍
ആനന്ദിച്ചവര്‍-ഇതാ
പെരുത്ത വ്യാകുലം പിടിച്ചഹോ മനം
തണുത്തു പോകുന്നേ!- പരമ
3
ബലിയായ് സര്‍വ്വവും തൃപ്പാദത്തിങ്കല്‍
കാഴ്ചവെച്ചവര്‍
കാഴ്ചവെച്ചവര്‍-ഇപ്പോള്‍
ബലിപീഠത്തില്‍ നിന്നകലെ മാറിക്കൊ
ണ്ടൊഴിഞ്ഞു പോകുന്നേ!- പരമ
4
ഏറ്റം ജ്വലിച്ചു വെളിച്ചം കൊടുത്ത നിന്
ജനമിതാ
നിന് ജനമിതാ-പല
കാറ്റിന് ശക്തിയാലണഞ്ഞിരുണ്ടു
കൂരിരു ളായ് തീര്‍ന്നിതാ- പരമ
5
സുവിശേഷകരില്‍ പലരിലും നാഥാ!
വേഷമേയുള്ളേ
വേഷമേയുള്ളേ! ആത്മ-
ജീവന് നിന് ജനങ്ങളില്‍ ദിനംതോറും
കുറ ഞ്ഞുപോകുന്നേ!- പരമ
6
ഈ വിധം ജനം ജീവിച്ചീടുകില്‍ നശിച്ചു
പോകുമേ!
നശിച്ചു പോകുമേ! നിന്റെ ജീവ വചനമയച്ചു ജനത്തില്‍
ജീവന് നല്‍കുക- പരമ
(പി. വി.തൊമ്മി)