പരമനേശുവേ കരുണാനിധേ!വരമേകക ദമ്പതികള്‍
ക്കരുളേണമേ കൃപയെ ദിനം പ്രതി മാരിപോല്‍ ദൈവജാതാ-പര
1
ഏദന്‍ കാവിലാദം ഹവ്വായെ വാഴ്ത്തിയെ
ദൈവമേ ഈ സമയം
ഈ ദമ്പതികളിന്‍ കൈകളെ തമ്മില്‍
ചേര്‍ത്തു വാഴിക്കേണമെ-പര
2
തവ ദാസരാമിവരൈ കമത്യമോടെ
വസിച്ചീടുവാനും
അവസാന കാലമണഞ്ഞീടും വരെ
പ്രീതിയില്‍ മേവതിനും-പര
3
പരമാവിയാലിവരെ നിറയ്ക്ക മഹോന്നതേ
ദിനവും
തിരുനാമകീര്‍ത്തി സദാ നിനച്ചു തങ്ങള്‍
വസിച്ചീടുവാനും -പര
4
പരനേശുതന്‍ പ്രിയയായതിരു സഭയെ
വരിച്ചായതിനായ്
മരണം സഹിച്ചതുപോലെ ദാസന്‍ തന്‍
പത്നിയെ ചേര്‍ത്തുകൊള്‍വാന്‍-പര
5
തവ ദാസിയാമിവളും അനുസരിച്ചീടണം
നിത്യവും തന്‍
ധവനെ* പുരാ സാറായും അബ്രാമിനെ
യെന്നപോല്‍ മോദമോടെ-പര
6
പല മാറ്റവും മറിവും നിറഞ്ഞ
ലോകെയിവര്‍ നിത്യവും നിന്‍
അലിവേറ്റമുള്ളവയാം ചിറകിടചേര്‍ന്നു
സുഖിപ്പതിനും-പര
(റവ.റ്റി.ജെ.ആന്‍ഡ്രൂസ്)
*ധവനെ= ഭര്‍ത്താവിനെ