ഏകതാളം
പരമാനന്ദമനുഭവിപ്പാന്‍
വരുവിന്‍ നരരേ വിരഞ്ഞോടി നിങ്ങള്‍
2
പരമോന്നതനേശു ഇതാ
അരികില്‍ വരുവാനുരചെയ്തീടുന്നു.
3
പരിപാവനമീ വചനം
ഒരു കാലത്തിലും വരികില്ല ഭേദം
4
പരമോന്നത വാകൃമിതാ
ശരിയായ നിന്നോടി-ന്നുരചെയ്തിടുന്നു
അരികില്‍ വരുമാരെയുമെ
പിരിയാതെയെന്നും കരുതിടിമെന്നു
5
വരിക തിരുസന്നിധിയില്‍
പരമാര്‍ത്ഥമെല്ലാം പറഞ്ഞിടുക നീ
6
ഒരരുമാത്രയും പാര്‍ത്തിടാതെ
വെറുത്തേറ്റു പറഞ്ഞൊഴിഞ്ഞിട്ടു പാപം
7
തിരിച്ചോരയിനാലെ നിന്‍റെ
പെരിയോരു പാപം കഴുകീടുമവന്‍
8
പിറകോട്ടെറിഞ്ഞീടാമെന്ന്
പറയുന്നതിനെ അറിഞ്ഞീടുക നീ
(റ്റി.ജെ.വര്‍ക്കി)