പുന്നഗവരാളി – മുറിയടന്ത
പല്ലവി
പരമ തനയനാകും
യേശുദേവനേറ്റവും
പരിഭ്രമിച്ചും വലഞ്ഞും-
വ്യനസപ്പെട്ടും തുടങ്ങി
ചരണങ്ങള്‍
1
മരണംവരെയുമെന്‍റെ
ദേഹി മഹാദുഃഖത്തില്‍
മരുവുന്നെന്നോടുകൂടെ
നിങ്ങളുണര്‍ന്നിരിപ്പിന്‍ പരമ
2
എന്നവരോടു ചൊല്ലി-
മുന്നോട്ടല്പം ചെന്നുടന്‍
മണ്ണില്‍ മുഖംകവിണു
വീണു പ്രാര്‍ത്ഥിച്ചാനേശു പരമ
3
കഴിയുമെന്നാലാനേരം
ഒഴിഞ്ഞു നീങ്ങിപ്പോകേണം
കഴിയുമേ നിന്നാലെല്ലാം
അബ്ബാ!പിതാവേ!താതാ! പരമ
4
ഇപ്പാനപാത്രമെന്നില്‍
നിന്നു നീക്കിക്കൊള്ളുക
അബ്ബാ! പിതാവേ! പരി-
ശുദ്ധനാകും ദൈവമേ! പരമ
5
എന്നാലുമെന്നിച്ഛയിന്‍
വണ്ണമല്ല പിതാവേ!
നിന്നിച്ഛയിന്‍വണ്ണമാ
കുന്നതു നല്ലതെന്നാന്‍- പരമ
6
വാനില്‍ നിന്നൊരു ദൈവ
ദൂതനേശു നാഥന്
കാണായ് വന്നിതന്നേരം
അവനെ ശക്തിപ്പെടുത്താന്‍ പരമ
7
അത്യാസന്ന സ്ഥിതിയി
ലായിവരൊരളവില്‍
അത്യന്തശ്രദ്ധയോടെ
പ്രാര്‍ത്ഥിച്ചാന്‍യേശുദേവന്‍ പരമ
8
തിരുമേനിയില്‍ നിന്നയ്യോ!
കറയില്ലാത്ത വിയര്‍പ്പു
തറയില്‍ വീണു വലിയ
ചോരത്തുള്ളികള്‍ പോലെ പരമ
9
ഇപ്പാടുകളേല്പതി
ന്നിപ്പാപിയല്ലോ ഹേതു
ഇപ്പുണ്യത്തിന്നീടാമോ!
ഇപ്പുഴു നിന്നടിമ- പരമ
(യൂസ്തൂസ് യൗസേഫ്)
