ആദിതാളം

പല്ലവി
പരമദയാലോ! പാദം വന്ദനമേ
പാലയദേവാ! പാദം വന്ദനമേ
ചരണങ്ങള്‍
1
പാദാരവിന്ദമേ-പരനേ! ഗതിയേ
പാലയമാം പരമേശകുമാരാ!-
പാലയദേവ! പാദം വന്ദനമേ
2
ലോകരക്ഷാകരാ! ശോകനിവരണോ!
ആകുലമാകവെപോക്കും സര്‍വ്വേശാ
3
ആധാരമറ്റവര്‍ക്കാലംബനമേ!
ആനന്ദദായകനെ! മനുവേലാ!
4
നീതിയിന്‍ സൂര്യനെ! കരുണാകരനേ
ആദിയനാദിയെന്‍ താതനും നീയേ
5
താതസുതാത്മനേ! പരികീര്‍ത്തനമേ
പാദമതില്‍ പണിയുന്നഹം ആമേന്‍
(റ്റി.ജെ.വര്‍ക്കി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox