ആദിതാളം

പല്ലവി
പരിശുദ്ധപരനേ-സ്തുതി നിനക്കു-സുര-
ലോകം വിട്ടവനേ-സ്തുതി നിനക്ക
അനുപല്ലവി
തിരുമനസ്സാലീ-ധരയില്‍ വന്നോനേ
കരണക്കടലേ-സ്തുതി നിനക്ക്-
ചരണങ്ങള്‍
1.
പെരിയ ശത്രുവിനാല്‍ നരഗണമാകെ
കരകണ്‍ടീടുവതിന്നറിയാതെ
തിരഞ്ഞു വഴിവെടിഞ്ഞു നടന്നുവലഞ്ഞീടുന്ന-
തറിഞ്ഞു നിന്‍ തിരുമനം കനിഞ്ഞോനേ
2.
നീതിയില്‍ സൂര്യാ നിഖിലേശാ! നിന്‍തൃ
പ്പാദമല്ലാതൊരു ഗതിയേതു?
ഭൂതലദുരിതങ്ങളഖിലവും ശിരസ്സില്‍ നീ
ചുമന്നൊഴിച്ചതിനെ ഞാന്‍ മറവേനോ
3.
പാപിയിന്‍ ബലമേ മനുവേലാ-നിന്നിന്‍
ചാരിടുന്നവരോടനുകൂലാ
കോപത്തീയതില്‍ വീണുമുഴുകാതെ-എന്നെ
കാവല്‍ ചെയ്തൂടുക ദിനം തോറും
4.
പെരിയ ശത്രുവിനാല്‍ നരകാഗ്നിക്കിട
വരുവതിന്നിടയായ് വന്നിടാതെ
അരുമരക്ഷക-നേ തിരുകൃപയാലെന്നെ
പരിശുദ്ധനാക്കി നിന്‍ ഇടം ചേര്‍ക്ക.
(റ്റി.ജെ.വര്‍ക്കി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox