[ശങ്കരാഭരണം-ആദിതാളം
‘നല്ലദേവനേ ഞങ്ങള്‍…’ എന്ന രീതി]
1
പരിശുദ്ധാത്മാവേയിപ്പോള്‍
ഈയടിയാര്‍മേല്‍
കരളലിഞ്ഞു വന്നു
വരം നല്കീടേണമേ
2
പെന്തക്കോസ്തിന്‍ നാളില്‍-
സ്വന്ത അപ്പോസ്തലര്‍ മേല്‍
ചന്തമോടിറങ്ങിവന്ന
പരിശുദ്ധത്മാവേ
3
നല്ല ദാനങ്ങള്‍ക്കുടയ
വല്ലഭനേ നീ
സ്വര്‍ല്ലോകത്തില്‍ നിന്നിറങ്ങി
വരിക ഞങ്ങള്‍ മേല്‍
4
വന്നു വരപ്രസാദങ്ങള്‍
എല്ലാവര്‍മേലും
തന്നിട്ടാശീര്‍വ്വാദത്തോട-
യച്ചീടണമേ
