രൂപകതാളം
പല്ലവി
പരേന! തിരുമുഖശോഭയില്‍
കതിരെന്നുടെ ഹൃദയേ നിറവാന്‍ കൃപയരുളണമീ-
ദിവസാരംഭ സമയേ
ചരണങ്ങള്‍
1. ഇരുളിന്‍ബലമഖിലം മമ
നികടേ നിന്നങ്ങൊഴീവാന്‍
പരമാനന്ദ ജയ കാന്തിയെന്‍
മനതാരിങ്കല്‍ പൊഴിവാന്‍ – പര
2.പുതുജീവനിന്‍വഴിയേ മമ
ചരണങ്ങളിന്നുറപ്പാന്‍
അതിശോഭിത കരുണാഘന-
മിഹിമാംവഴിനടത്താന്‍ – പര
3.ഹൃദയേ തിരുകരമേകിയ
പരമാമൃത ജീവന്‍
പ്രതിവാസരം വളര്‍ന്നേറ്റവും
ബലയുക്തമായ് ഭവിപ്പാന്‍- പര
4.പരമാവിയിന്‍ തിരുജീവന്‍റെ
മുളയീയെന്നില്‍ വളര്‍ന്നി-
ട്ടരി സഞ്ചയനടുവില്‍ നിന്‍റെ
ഗുണശക്തികള്‍ വിളങ്ങാന്‍- പര
5.മരണംവരെ സമരാങ്കണ-
മതില്‍ ഞാന്‍ നിലനിന്നി-
ട്ടമര്‍ചെയ്തെന്‍റെ നിലകാക്കുവാന്‍
തവ സാക്ഷിയായിരിപ്പാന്‍- പര
6.അമിതാനന്ദ സുഖശോഭന
നിലയേ വന്നങ്ങണവാന്‍
അവിടെന്നുടെ പ്രിയനോടൊത്തു
യുഗകാലങ്ങള്‍ വസിപ്പാന്‍- പര
(കെ. വി. സൈമണ്‍)