തോടി-ആദിതാളം
പല്ലവി
പാ-ടും പരമ രക്ഷകനേശുവേ! – ദാസന്‍
നിനക്കു സതതം സ്തുതി- പാ-ടും
അനുപല്ലവി
വാടും പാപിയാമെന്നെ തേടി വന്നവനെക്കൊ-
ണ്‍ടാടി സ്തുതിച്ചു-നൃത്തമാടിക്കൊണ്‍ടിമ്പമോടെ- (പാടും)
ചരണങ്ങള്‍
1
സങ്കടങ്ങളഖിലവും നിങ്കലേറ്റു കൊണ്‍ടു
ശങ്കകൂടാതെ നീ മമ പങ്കശോകം തീര്‍പ്പാന്‍
ചങ്കിലെ ചോരയേ ചിന്തി നിങ്കലണച്ചു കൊണ്‍ടെന്നെ
പൊന്‍ കരത്തിനാല്‍ തഴുകുമെന്‍ കണവനേ
ഞാനെന്നും- (പാടും)
2
അന്ധകാര ലോകത്തില്‍ നിന്നന്ധനാമെന്നെ നിന്‍
അന്തികെ അണച്ചെന്‍ മനഃ സന്താപമകറ്റി
ചന്തം ചിന്തുന്ന നിന്നുടെ സ്വന്തരൂപമാക്കീടുവാന്‍
നിന്തിരുജീവന്‍ പകര്‍ന്നു സന്തതം നടത്തുകയാല്‍-
3
ഉന്നതന്‍ വലമമരും മന്നവനേ! നിന്നില്‍
നിന്നുയരും ദിവ്യകാന്തി എന്നില്‍ കൂടെ ലോകേ
നന്നേ ശോഭിപ്പതിനായി മന്നിലെന്നെ വെച്ചതോര്‍ത്തു
നന്ദിയാലുള്ള നിറഞ്ഞു സന്നാഹമോടെ നിനക്കു- (പാടും)
(പി.വി. തൊമ്മി)
