96-ാം സങ്കീര്‍ത്തനം
ജയിക്കുമേ സുവിശേഷം- എന്ന രീതി
തി-ഏകതാളം
പല്ലവി
പാടുവിന്‍ സകല ഭൂമിയേ
ദേവന്നു പുതിയ പാട്ടായി
പാടുവിന്‍ നാഥനു പാടി
നാമം വാഴ്ത്തുവിന്‍! നാള്തോറുംതന്റെ
രക്ഷയെ നിങ്ങള്‍-ആര്ത്തറിയിപ്പിന്
ചരണങ്ങള്‍
1
ജാതികള്‍ അറിവതിന്നുതന്മഹിമയെ
സകല ജനങ്ങളോടും തന്
അതിശയങ്ങളും വിവരിപ്പിന്
എന്തെന്നാല്‍ അവന് വലിയവന്‍
ഏറ്റവും സ്തുതി-ക്കേറ്റവന്വാന-
ഭൂതലങ്ങളെ-നാഥന്നുനിങ്ങള്-പാടു
2
ജാതികള്‍ തൊഴുന്ന ദേവകളൊക്കെയും
അസത്തകള് തന്നേ -ദൈവമോ
ചമച്ചവനാകാശങ്ങളെ
ഭയങ്കരന്‍ ദേവന്മാരേക്കാള്
ഉന്നതന് തിരുമുന്നില്‍ വാനവും
മിന്നും പ്രഭയുമെന്നുമുണ്ടെന്നു-പാടു
3
ശക്തിയും അഴകും വിശുദ്ധസ്ഥല
ജനങ്ങളിന്‍ കുടുംബങ്ങളേ!ത്തുണ്ട്
കൊടുപ്പിന് ദേവന്നു മഹിമയെ
കൊടുപ്പിന് ദേവന്നു ശക്തിയെ
നാഥന്നു തിരുനാമ മഹിമ
നാള്‍തോറും നിങ്ങള്‍-നല്കിനല്കി-പാടു
4
കാഴ്ചയെ എടുത്ത വന്‍ മതിലകങ്ങളില്‍
ചെന്നവന് മുമ്പില്‍ വച്ചുടന്‍
വിശുദ്ധിയിന്നലങ്കാരത്തില്
ദേവനെ തൊഴുതീടുവിന്
സകലഭൂമിയെ! തിരുമുന്നില്‍ നിങ്ങള്‍
നടുങ്ങുവിനവന് ഭയങ്കരനെന്നു-പാടു
5
വാനവന്‍-വാഴുന്നതി നാലൂഴിയും
ഇളകാതെ സ്ഥിരപ്പെടുന്ന ഹോ!
നേരായ് നായകന് ജനങ്ങള്‍ക്കു
ന്യായം വിസ്തരിച്ചീടുമെന്നു
ജാതികളോടു മോദമായ് പറ-
ഞ്ഞീടുവിനാദി നാഥന്നു നിങ്ങള്‍-പാടു
6
വാനങ്ങള്‍ സന്തോഷിക്കയും മൂഴിയും
ആനന്ദിക്കയും-മാഴിയും
അതിന് നിറവോടു കൂടവെ
മുഴങ്ങീടുകയും ചെയ്യട്ടെ
എല്ലാ വയലിലുള്ളതൊക്കെയും
ഉല്ലസിക്കട്ടെ നല്ലതായിട്ടു- പാടു
7
അന്നഹൊ! കാട്ടിലെ മരമൊക്കെയും
ആര്‍ത്തിടും ദേവതി രുമുമ്പില്‍
ദേവന് വരുന്നു ഭൂമിയെ
ന്യായം വിധിപ്പാന്‍ വരുന്നിതാ
നീതിയിലൂഴിയെങ്ങും ജനങ്ങ
ളെയും വിധിക്കു മുണ്മയില് തന്നെ-പാടു
8
ജയംജയം-പരമതാതന്നു ജയംജയം
പരമ സുതന്നു ജയംജയം
പരമാത്മാവിനു-ജയംജയം
ത്രിയേക ദേവന്നു ജയംജയം
ജയം ജയം-യേശു നാമത്തിനു ജയം
ജയമാമേന് ജയ! മാമേനാമേനെന്നു-പാടു
(യൂസ്തൂസ് യൗസേഫ്)