[What can wash away my sin
Robert Lowry P M S.S.874]
1
പാപക്കടം തീര്‍ക്കുവാന്‍
യേശുവിന് രക്തം മാത്രം
പാപബന്ധം അഴിപ്പാന്
യേശുവിന് രക്തം മാത്രം
ശ്രീയേശു ക്രിസ്തുവേ
ദൈവത്തിന്റെ കുഞ്ഞാടേ
രക്ഷിക്കുന്നു പാപിയെ
നിന്തിരു രക്തം മാത്രം
2
വീണ്ടെടുപ്പിന് വിലയായ്
യേശുവിന് രക്തം മാത്രം
പുണ്യമില്ലാ പാപിക്കായ്
യേശുവിന് രക്തം മാത്രം -ശ്രീ
3
ദൈവത്തോടു നിരപ്പും
യേശുവിന് രക്തം മാത്രം
വേറെയില്ല യോജിപ്പും
യേശുവിന് രക്തം മാത്രം-ശ്രീ
4
സാത്താനെ ആര് ജയിക്കും
യേശുവിന് രക്തം മാത്രം
തീ അമ്പിനെ കെടുത്തും
യേശുവിന് രക്തം മാത്രം-ശ്രീ
(വിവ. വി .നാഗല്‍)
