Tune: ‘Glory to His name’

1
പാപത്തിന്‍ വന്‍ വിഷത്തെയൊഴിപ്പാന്‍
സാത്താന്‍ തന്നുടെ ബലമഴിപ്പാന്‍
രക്ഷകന്‍ ഇക്ഷിതിയില്‍ വന്നാന്‍ യേശുവിന്നു മഹത്വം!
യേശുവിന്നു മഹത്വം മഹത്വം യേശുവിന്നു മഹത്വം!
കുരിശിലവന്‍ മരിച്ചെന്‍ പേര്‍ക്കായ് യേശുവിന്നു മഹത്വം!
2
ആശയറ്റെന്‍ സ്ഥിതി താനറിഞ്ഞു
ഈശകോപാഗ്നിയില്‍ വീണെരിഞ്ഞു
വിശുദ്ധ നിണം വിയര്‍പ്പായ് തിരിഞ്ഞു യേശുവിന്നു മഹത്വം!
യേശുവിന്നു മഹത്വം മഹത്വം യേശുവിന്നു മഹത്വം!
കുരിശിലവന്‍ മരിച്ചെന്‍ പേര്‍ക്കായ് യേശുവിന്നു മഹത്വം!
3
തന്‍മുഖ പങ്കജമതിലടിച്ചു
മുള്‍മുടി തലയില്‍ വെച്ചാഞ്ഞടിച്ചു;
മുതുകിനെ ഉഴുതതുപോല്‍ തകര്‍ത്തു യേശുവിന്നു മഹത്വം!
യേശുവിന്നു മഹത്വം മഹത്വം യേശുവിന്നു മഹത്വം!
കുരിശിലവന്‍ മരിച്ചെന്‍ പേര്‍ക്കായ് യേശുവിന്നു മഹത്വം!
4
ക്രൂശില്‍ കൈകാല്‍കളെ താന്‍വിരിച്ചു
ക്രൂരന്മാര്‍ ആണികളതില്‍ തറച്ചു;
കൊടിയ വേദനയെനിക്കായ് സഹിച്ചു യേശുവിന്നു മഹത്വം!
യേശുവിന്നു മഹത്വം മഹത്വം യേശുവിന്നു മഹത്വം!
കുരിശിലവന്‍ മരിച്ചെന്‍ പേര്‍ക്കായ് യേശുവിന്നു മഹത്വം!
5
ചൊരിഞ്ഞു തന്‍ തിരുനിണം എന്‍ബലിയായ്
നുറുങ്ങിയെന്‍ പാപത്താലേശുവിന്‍മെയ്
തകര്‍ന്നു തന്‍ ഹൃദയം എന്‍പേര്‍ക്കായ് യേശുവിന്നു മഹത്വം!
യേശുവിന്നു മഹത്വം മഹത്വം യേശുവിന്നു മഹത്വം!
കുരിശിലവന്‍ മരിച്ചെന്‍ പേര്‍ക്കായ് യേശുവിന്നു മഹത്വം!
6
യേശുവിന്‍ സ്നേഹ വിശേഷമതിന്‍
ആശയം ഹരിച്ചാല്‍ എനിക്കതു തേന്‍
ശാശ്വത ഭാഗ്യ മെനിക്കതിനാല്‍ യേശുവിന്നു മഹത്വം!
യേശുവിന്നു മഹത്വം മഹത്വം യേശുവിന്നു മഹത്വം!
കുരിശിലവന്‍ മരിച്ചെന്‍ പേര്‍ക്കായ് യേശുവിന്നു മഹത്വം!
7
ജീവനെ യേശുവിന്നര്‍പ്പിച്ചെന്‍
സര്‍വ്വവുമവന്നായ്ലേപിച്ചേന്‍
പാവനജീവിതമാകണമെന്‍ യേശുവിന്നു മഹത്വം!
യേശുവിന്നു മഹത്വം മഹത്വം യേശുവിന്നു മഹത്വം!
കുരിശിലവന്‍ മരിച്ചെന്‍ പേര്‍ക്കായ് യേശുവിന്നു മഹത്വം!
8
മരണം നേരിടുമളവില്‍ താന്‍
ശരണം തന്നുടെ മാര്‍വ്വില്‍ ഞാന്‍
വിരവോടണയും കൃപയാലേ യേശുവിന്നു മഹത്വം!
യേശുവിന്നു മഹത്വം മഹത്വം യേശുവിന്നു മഹത്വം!
കുരിശിലവന്‍ മരിച്ചെന്‍ പേര്‍ക്കായ് യേശുവിന്നു മഹത്വം!

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church