Sinful, sighing to be blest
G Berg A & M 654
1
പാപ പാശത്താല്‍ ബദ്ധന്‍
വാഞ്ചി ക്കുന്നേന്‍ സ്വാതന്ത്ര്യം
ക്ഷീണന്‍ കാംക്ഷ വിശ്രമം
കര്‍ത്താ, ചെയ്ക കാരുണ്യം
2
നന്മ ലേശം ഇല്ലെന്നില്‍
തിന്മയത്രേ മുഴുവന്‍,
എന്നാവശ്യം ചൊല്ലുന്നേന്‍
കര്‍ത്താ, ചെയ്ക കാരുണ്യം
3
മദ്ധ്യസ്ഥന്‍ എന്നാശ്രയം
സന്തതം നിന്‍ അന്തികെ
വാദിക്കും എന്‍പേര്‍ക്കായ് താന്‍
കര്‍ത്താ, ചെയ്ക കാരുണ്യം
4
എന്‍ രക്ഷകന്‍ തന്‍ നാമം
മാത്രം എനിക്കു ബലം,
വന്‍ നാമം അതിന്‍ മൂലം
കര്‍ത്താ, ചെയ്ക കാരുണ്യം

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox