ഫരജൂ-രൂപകതാളം
പല്ലവി
പാപികളിന്‍ രക്ഷകന്‍ താ-
നിവന്‍ പാദം വണങ്ങീടുനീ – ഇവന്‍
1
പാപം ശാപം തീര്‍പ്പാന്‍
പാരില്‍ ജനിച്ചൊരു
ദേവ സുതനാകുമേശു
നായകനിവനറിക- (പാപി)
2
ആദി വചനമായ്
ഭേദമനെന്യേ നിന്നു
മേദിനിയോടഖിലവും
മോദമായ് ചമച്ചതിവന്‍- (പാപി)
3
ആദി പിതാക്കള്‍ക്ക-
ങ്ങേക ശരണമായ്
സാദരം നിന്നൊരു ദിവ്യ
ദാന വസ്തുവായതിവന്‍ – (പാപി)
4
ദിവ്യ ബലികള്‍ക്കൊ-
രവ്യാജ ശക്തിയായ്
ഭവ്യമായിരുന്ന നിത്യ
ദിവ്യ വസ്തുവായതിവന്‍- (പാപി)
5
ക്രൂശിതന്‍ മരിച്ചതാല്‍
നാശമൊഴിച്ചു തന്‍
ആശയം തെളിഞ്ഞുടന്‍ പ്ര-
ത്യാശയിന്‍ വഴി തുറന്നാന്‍- (പാപി)
6
ജീവനില്‍ പൂകേണ്‍ടു
വാതിലാം തന്നിലു-
ടാവലായടുപ്പോര്‍ ദിവ്യ-
ജീവനില്‍ കടന്നിടുന്നു- (പാപി)
(കെ.വി.സൈമന്‍)