The blood of the lamb E.R.Latta
1
പാപിക്കായുള്ളോരുറവ
വാഴ്ത്തപ്പെട്ടതാകണമേ
ദൈവപുത്രന്‍ വാഴ്ത്തപ്പെട്ടോന്‍
തന്‍ അടികളാല്‍ സ്വസ്ഥര്‍ നാം
തന്‍ തൊഴുത്തു വിട്ടോടിപ്പോയ്
ഞാന്‍ അരിഷ്ഠനായെങ്കിലും
ആട്ടിന്‍കുട്ടി തന്‍ രക്തത്താല്‍
ഞാന്‍ ഹിമത്തിലും വെണ്‍മയാം
വെണമയായിടും വെണ്‍മയായിടും
കുഞാഞാട്ടിന്‍ നിണ സ്നാനത്താല്‍
ഞാന്‍ ഹിമത്തിലും വെണ്‍മയാം
2
മുള്‍മുടി ധരിച്ചാന്‍ അവന്‍
ക്രൂശെടുത്തു ക്ഷീണിച്ചഹോ
താന്‍ സഹിച്ചു മാം ഖേദങ്ങള്‍
പാഴില്‍ അല്ല തനാ കഷ്ടത
പാപം നീക്കും ഉറവയില്‍
ഞാന്‍ ഹിമത്തിലും വെണ്മയാം-വെണ്‍മ…
3
താതനെ നിന്നെ വിട്ടു ഞാന്‍
തെറ്റിപ്പോയ് പലപ്പോഴുമെ
രക്തവര്‍ണ്ണമെന്‍ പാപങ്ങള്‍
ശുദ്ധമായിടാ വെള്ളത്താല്‍
വാഗ്ദത്തം വിശ്വസിച്ചു ഞാന്‍
വന്നീടുന്നുറവയിങ്കല്‍
ദൈവികമാം സ്നാനത്തിനാല്‍
ഞാന്‍ ഹിമത്തിലും വെണ്മയാം-വെണ്‍മ…
